കൊവിഡ് വ്യാപനം രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കൊവിഡ് – ഒമിക്രോൺ സാഹചര്യം ഇന്ന് വിലയിരുത്തും.
വാക്സിനേഷൻ പുരോഗതി, ചികിത്സ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തും. നിലവിൽ പ്രതിദിന കൊവിഡ് കേസുകളും ,ആക്റ്റീവ് കേസുകളും കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ.
അതേസമയം കർണാടക , മഹാരാഷ്ട്ര , തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കർണാടകയിൽ 38,083 ഉം , മഹാരാഷ്ട്രയിൽ 25,425 ഉം, തമിഴ്നാട്ടിൽ 28,515 പേരും കൊവിഡ് ബാധിതരായി. കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഡൽഹിയിലെ വാരാന്ത്യ കർഫ്യൂവും, തമിഴ്നാട്ടിലെ രാത്രികാല കർഫ്യൂവും ഒഴിവാക്കി.