ന്യൂഡൽഹി : സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി. ഹോളി, ഷബ്-ഇ-ബാരാത്ത്, നവരാത്രി എന്നീ ആഘോഷങ്ങൾ പൊതുസ്ഥലത്ത് നടത്തുന്നത് വിലക്കി. ഇത് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരും പോലീസ് ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
ഡൽഹിയിലെ വിമാനത്താവളങ്ങളിലും, റെയിൽവെ, സ്‌റ്റേഷനുകളിലും, ബസ് സ്‌റ്റേഷനുകളിലും റാൻഡം ടെസ്റ്റ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന ഏഴ് സംസ്ഥാനങ്ങളിൽ ഒന്നാണ് ഡൽഹി