സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 41 ഗർഭിണികൾ; 149 കൊവിഡ് രോഗികൾ ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഇതുവരെ 41 ഗര്‍ഭിണികള്‍ മരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് രേഖാമൂലം നിയമസഭയെ അറിയിച്ചു. കൂടാതെ കോവിഡ് ബാധിച്ച 149 പേര്‍ ആത്മഹത്യ ചെയ്തതായും ആരോഗ്യ മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതുവരെ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചത് 29,355 പേരാണ്. ഇന്നലെ മാത്രം 90 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 29,355 ആയത്.

spot_img

Related Articles

Latest news