രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രം. പ്രതിദിന രോഗികളുടെ എണ്ണം 58000 ആയി. ഒറ്റ ദിവസം 56 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനം ആയി. ഒമിക്രോൺ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നേക്കും. രോഗ വ്യാപനം തീവ്രമായതോടെ ഒട്ടു മിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കർഫ്യൂവിലേക്ക് നീങ്ങിയേക്കും. ദില്ലിക്ക് പുറമെ ഉത്തർ പ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. പ്രതിദിന രോഗ ബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയും
കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരും. പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
രോഗ വ്യാപനം തീവ്രമാകുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി. തമിഴ്നാട്ടിൽ ഇന്നലെ 2731 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം ഇന്നലെ 1489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം പ്രതിരോധിക്കാൻ
കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്സീനേഷൻ ക്യാംപുകൾ സജീവമായി തുടരും. ചെന്നൈ ട്രേഡ് സെന്റർ വീണ്ടും കൊവിഡ് ആശുപത്രിയാക്കി മാറ്റി. 904 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ എന്നിവയും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി മാറ്റാൻ നടപടി തുടങ്ങി. ചെന്നൈ കോർപറേഷനിൽ 15 ഇടങ്ങളിൽ കൊവിഡ് സ്ക്രീനിങ് സെന്ററുകൾ തുടങ്ങി. രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും
ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ തമിഴ്നാട് അതിർത്തി ചെക്ക് പോസ്ററുകളിൽ പരിശോധന കർശനമാക്കുകയാണ്.രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്,
അല്ലെങ്കിൽ ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തി വിടു .
ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് കര്‍ണാടകയിലും കര്‍ശന നിയന്ത്രണങ്ങള്‍. കര്‍ണാടകയിലുടനീളം വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
രാത്രി കര്‍ഫ്യൂ തുടരും. ബംഗ്ലൂരുവില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും വ്യാഴാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു. പത്ത് , പതിനൊന്ന് , പന്ത്രണ്ട് ക്ലാസുകളെയും നഴ്സിങ് പാരാ മെഡിക്കല്‍ കോളേജുകളെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. പ്രതിഷേധ റാലികള്‍ക്കും ധര്‍ണ്ണകള്‍ക്കും
പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി.
വിവാഹത്തിനും മരണാനന്തര ചടങ്ങിനും നിയന്ത്രണമുണ്ട്. മാളുകള്‍ തീയേറ്ററുകള്‍ റെസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ ശനിയാഴ്ചയും ഞായറാഴ്ചയും പ്രവര്‍ത്തിക്കരുത്. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്കും കര്‍ശന പരിശോധനയാണ്. കേരളാ അതിര്‍ത്തികളില്‍ പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും.24 മണിക്കൂറിനിടെ കര്‍ണാടകയില്‍
149 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഒമിക്രോണ്‍ ബാധിതര്‍ 226 ആയി.