മസ്ക്കത്ത്: ഒമാനിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഗുരുതര സ്വഭാവമുള്ള രോഗികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആശുപത്രികളെല്ലാം താങ്ങാനാവുന്നതിലേറെ രോഗികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി ഡോ. അഹ്്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം രാജ്യത്തിന്റെ ആരോഗ്യ മേഖല ഇത്ര വലിയ പ്രതിസന്ധിയെ നേരിടേണ്ടിവരുന്നത് ഇതാദ്യമാണെന്നും അദ്ദേഹം അറിയിച്ചു. തുടക്കത്തില്‍ 148 ഐ.സി.യു ബെഡുകളാണ് രാജ്യത്തെ ആശുപത്രികളില്‍ ഉണ്ടായിരുന്നത്. ഇന്നത് 460 ലേറെയായി വര്‍ധിച്ചു. രണ്ടായിരത്തിലേറെ ഡോക്ടര്‍മാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്രമമില്ലാതെ ജോലി ചെയ്തുവരികയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും 1100ലേറെ വെന്റിലേറ്ററുകള്‍ നിലവില്‍ ആശുപത്രികളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.