മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്നലെ മാത്രം 99 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഞായറാഴ്ച 30,535 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതു വരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 99 പേര്‍ മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള കണക്കുപ്രകാരം 53,399 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

24,79,682 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22,14,867 പേര്‍ ഇതിനോടകം രോഗമുക്തരായി. 24 മണിക്കൂറിനിടെ മാത്രം 11,314 പേര്‍ രോഗമുക്തി നേടി. 89.32 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,10,120 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

spot_img

Related Articles

Latest news