കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. വ്യാഴാഴ്ച സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങൾ ഏപ്രിൽ പത്ത് മുതൽ നിലവിൽ വരും.
ബസുകളിൽ ഇരുന്ന് മാത്രം യാത്ര, തിയേറ്ററിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഷോപ്പിങ് മാളിലും ഒരുസമയം 50 ശതമാനം പേർക്ക് മാത്രം പ്രവേശനം, വിവാഹങ്ങളിൽ 100 പേർ മാത്രം, മതപരമായ പരിപാടികൾ ചടങ്ങുകൾ മാത്രമായി ചുരുക്കണം, ആഘോഷങ്ങൾ പാടില്ല, രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങളിൽ സന്ദർശനം അനുവദിക്കരുത് തുടങ്ങിയവയാണ് പുതിയ നിയന്ത്രണങ്ങൾ.
കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കുള്ള ഇ-പാസ് പരിശോധന കർശനമാക്കാനും തമിഴ്നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം മാത്രം 3986 പുതിയ കോവിഡ് കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 17 മരണവും കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തമിഴ്നാട് തീരുമാനിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ മധ്യപ്രദേശിലെ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍
പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ആറു മുതല്‍ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് ലോക്ക്ഡൗണ്‍. നഗരമേഖലകളില്‍ രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് പറഞ്ഞു.
രോഗ വ്യാപനനം നിയന്ത്രിക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ മധ്യപ്രദേശില്‍ 14,043 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസഥാനത്തെ ഏറ്റവും വലിയ നഗരങ്ങളായ ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങലിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്‍ഡോറില്‍ ഇന്നലെ 866 പുതിയ കേസുകളും ഭോപ്പാലില്‍ 618 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഇതു 4000ല്‍ അധികം പേരാണ് ഇതുവരെ മരിച്ചത്.
രോഗവ്യാപനം രൂക്ഷമായതോടെ ഉത്തര്‍പ്രദേശിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ലഖ്നൗ, വാരാണസി, കാണ്‍പൂര്‍, പ്രയാഗ് രാജ് തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. യു.പിയില്‍ 6002 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പഞ്ചാബിലും രാത്രികാല നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബംഗളൂരുവിലും കേരളത്തിലും കൊവിഡ് നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്.