കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന സര്‍ട്ടിഫിറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍. വിമാനം, ബസ്, ട്രെയിന്‍, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു. 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന സര്‍ട്ടിഫിറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് മാത്രമേ വിമാനക്കമ്പനികള്‍ ബോര്‍ഡിംഗ് പാസുകള്‍ നല്‍കാവൂ എന്നും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ട്രെയിനില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെ കൈയിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ അധികൃതര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ബസ്സില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെ പക്കലും സര്‍ട്ടിഫിക്കറ്റുണ്ടെന്ന് ബസ് കണ്ടക്ടര്‍ ഉറപ്പാക്കണം.

കര്‍ണാടകയില്‍ പ്രവേശിക്കുന്ന എല്ലാവരേയും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ ചെക്ക് പോസ്റ്റുകളില്‍ വിന്യസിക്കാന്‍ കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസം, ബിസിനസ്സ്, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി കര്‍ണാടക സന്ദര്‍ശിക്കുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക്4 വിധേയരാകണമെന്നും നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വെയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നിയമലംഘകര്‍ക്കെതിരേ കര്‍ണാടക പകര്‍ച്ചവ്യാധി രോഗ നിയമം 2020, ദുരന്ത നിവാരണ നിയമം 2005, ഐപിസിയുടെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news