യു.എ.ഇയിൽ കോവിഡ് പരിശോധന നിരക്ക് കുറച്ചു

ദുബൈ : യു.എ.ഇയിൽ കോവിഡ് പരിശോധന നിരക്ക് ഏകീകരിച്ചു . പി.സി.ആർ പരിശോധനക്ക് 50 ദിർഹമിൽ കൂടുതൽ ഈടാക്കരുതെന്ന് ലാബോറട്ടറികൾക്കും ഹെൽത്ത് സെന്ററുകൾക്കും ആരോഗ്യ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ സമിതിയും നിർദേശം നൽകി .

നിലവിൽ 65 മുതൽ 150 ദിർഹം വരെയാണ് വിവിധ സ്ഥാപനങ്ങൾ പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത് . മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന നടപടയാണിപ്പോൾ വന്നത്.നിലവിൽ നാട്ടിലേക്ക് പേകാണമെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാണ്.

150 ദിർഹം (3000 രൂപ ) മുടക്കിയായിരുന്നു പലരും പരിശോധന നടത്തിയിരുന്നത്. ഇതാണ് മൂന്നിലൊന്നായി ചുരുങ്ങിയത് . 24 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട് .

spot_img

Related Articles

Latest news