പരീക്ഷകളും വെര്‍ച്വല്‍ മോഡില്‍ നടത്തണം
ചെന്നൈ: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോളജുകളോട് ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് മാറണമെന്ന് തമിഴ്നാട് സര്‍ക്കാര്‍. സെമസ്റ്റര്‍ പരീക്ഷകളും വെര്‍ച്വല്‍ മോഡില്‍ നടത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി രാജീവ് രഞ്ജന്‍ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്താമെന്ന് വൈസ് ചാന്‍സലര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.70 മുതല്‍ 80 ശതമാനം വരെ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുവെന്നും സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ നടത്തുന്നുണ്ടെന്നും പ്രതിനിധികള്‍ അറിയിച്ചിരുന്നു.
പ്രാക്ടിക്കല്‍ ക്ലാസുകള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്നും പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.