ജില്ലയില്‍ ഇന്നും നാളെയും (ജൂലൈ 30, 31) 109 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന് നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍/ആശ പ്രവര്‍ത്തകര്‍/വാര്‍ഡ് മെമ്പര്‍മാര്‍ മുഖേന മുന്‍കൂട്ടി അപ്പോയിന്റ്മെന്റ്് ലഭിച്ചവര്‍ക്കും (സ്പോട്ട് രജിസ്ട്രേഷന്) ഒന്നും രണ്ടും ഡോസ് വാക്സിന് ലഭ്യമാകും.
മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ലഭിച്ചുവെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വാക്സിന് കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിന് കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
Mediawings: