സൗദിയിൽ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് പുനരാരംഭിച്ചു

വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു ; എല്ലാവരും ‘സ്വിഹതി’ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം: സൗദി ആരോഗ്യമന്ത്രാലയം

റിയാദ് : സൗദിയില്‍ കോവിഡ് വാക്സിന്‍ അപര്യാപ്തത മൂലം നിര്‍ത്തി വെച്ചിരുന്ന വാക്സിന്‍ കുത്തിവെപ്പ് പുനരാരംഭിച്ചു. കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ എല്ലാവരും ‘സിഹതീ’ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വാക്‌സിന്‍ ഡോസുകളുടെ പുതിയ ശേഖരം എത്തിയതോടെ റിയാദിലെ വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.

രണ്ടാമത് ഡോസിനുള്ള അപ്പോയിന്റ്‌മെന്റ് നിശ്ചയിച്ച നിരവധി പേര്‍ ഇന്നലെ റിയാദ് വാക്‌സിന്‍ സെന്ററിലെത്തി വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ വിതരണത്തിന് കാല താമസം വന്നതിനെ തുടര്‍ന്ന് റിയാദ് വാക്‌സിന്‍ സെന്റര്‍ ദിവസങ്ങളായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് അടക്കം മൂന്ന് കമ്പനികളുടെ വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

രാജ്യത്തെ മുഴുവന്‍ ആളുകളും വാക്സിന്‍ സ്വീകരിക്കാന്‍ ‘സ്വിഹതി’ ആപ്ലിക്കേഷൻ ഉപയോഗിച്ച് രജിസ്ട്രേഷന്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ഡോ: തൗഫീഖ്‌ അല്‍ റബീഅ ആവശ്യപ്പെട്ടു. രാജ്യത്ത് വീണ്ടും വാക്സിന്‍ കാര്‍ഗോ എത്തിയതായും മന്ത്രി വ്യക്തമാക്കി. ഏകദേശം 25 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. രജിസ്റ്റര്‍ ചെയ്തവരില്‍ രണ്ടാം ഘട്ട ഡോസ് വിതരണമാണ് പുനഃരാരംഭിച്ചത്.

പനി, ശ്വാസതടസ്സം, നെഞ്ചുവേദന, ചുമ, തൊണ്ടവേദന, അതിസാരം, രുചിയും വാസനയും നഷ്ടപ്പെടല്‍ തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ‘തതമന്‍’ ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്തണം. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ തന്നെ ‘തതമന്‍’ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.
വിവിധ പ്രവിശ്യകളിലെ ചില ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും ‘തതമന്‍’ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘തതമന്‍’ ക്ലിനിക്കുകളില്‍ ചിലത് ആഴ്ചയില്‍ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും മറ്റു ചിലത് 16 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

spot_img

Related Articles

Latest news