മാര്‍ച്ച്‌ 16 മുതല്‍ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍

മാര്‍ച്ച്‌ 16 മുതല്‍ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യ അറിയിച്ചു.

ഇതോടൊപ്പം അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്‍മാ‍ര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസും സ്വീകരിക്കാം. നേരത്തെ ​ഗുരുതര രോ​ഗങ്ങള്‍ക്കുള്ള മുതി‍ര്‍ന്ന പൗരന്‍മാര്‍ക്കായിരുന്നു വാക്സിനേഷന് അനുമതി.

രാജ്യത്തെ വിവിധ ആരോ​ഗ്യ-ശാസ്ത്ര സ്ഥാപനങ്ങളുമായി നടത്തിയ വിശദമായ ച‍ർച്ചകൾക്ക് ശേഷം. 12-14 പ്രായവിഭാ​ഗത്തിലുള്ളവർക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ) COVID19 വാക്സിനേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. 2022 മാർച്ച് 16 മുതൽ ആണ് വാക്സീനേഷൻ തുടങ്ങുക. 14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെവാക്സീനേഷൻ പൂ‍ർത്തിയായ സ്ഥിതിക്കാണ് ഈ തീരുമാനം – ആരോ​ഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊർബെവാക്സ്. നേരത്തെ ഭാരത് ബയോടെക്കിൻറെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേവാക്സീന് എന്നിവ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ അനുമതി നൽകിയിരുന്നു. “കുട്ടികൾ സുരക്ഷിതരാണെങ്കിൽ രാജ്യം സുരക്ഷിതമാണ്! 12 മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്കും 13 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കും മാർച്ച് 16 മുതൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. കൂടാതെ, 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇപ്പോൾ മുൻകരുതൽ ഡോസുകൾ സ്വീകരിക്കാം.”- ആരോ​ഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Mediawings:

spot_img

Related Articles

Latest news