കോവിഡ് വാക്സീൻ മൂന്നാം ഡോസ്; കേന്ദ്ര തീരുമാനം ഉടൻ

കോവിഡ് വാക്സീൻ മൂന്നാം ഡോസ് നൽകുന്നതിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കും. ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി മാർഗരേഖ പുറത്തിറക്കും. കാൻസർ ഉൾപ്പെടെ രോഗങ്ങളുള്ള, പ്രതിരോധശേഷി കുറഞ്ഞവർക്ക് അധിക ഡോസ് എന്ന നിലയിൽ മൂന്നാം ഡോസ് നൽകാനാണ് ആദ്യ പരിഗണന. ആരോഗ്യവാന്മാർക്ക് ബൂസ്റ്റർ ഡോസ് എന്ന നിലയിൽ മൂന്നാം ഡോസ് നൽകുന്നത് പിന്നീടാകും. വാക്സീൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ആറു മാസത്തിനകം മൂന്നാം ഡോസ് നൽകണമെന്ന് കോവാക്സീൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. രാജസ്ഥാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളും മൂന്നാം ഡോസ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Mediawings:

spot_img

Related Articles

Latest news