മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിനേഷന്‍ മാര്‍ച്ച്‌ ഒന്നു മുതല്‍

ഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച്‌ ഒന്നു മുതല്‍ ആരംഭിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍നിര പോരാളികള്‍ക്കാണ് ഇപ്പോൾ കോവിഡ് വാക്‌സിന്‍ നല്‍കി വരുന്നത്. മാര്‍ച്ച്‌ ഒന്നു മുതല്‍ 60 വയസിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് പുറമേ മറ്റു രോഗങ്ങള്‍ അലട്ടുന്ന 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യും

10000 സര്‍ക്കാര്‍ ആശുപത്രികളും 20000 സ്വകാര്യ ആശുപത്രികളുമാണ് വാക്‌സിനേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുക. നിലവില്‍ രാജ്യത്ത് 1,21,65,598 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

spot_img

Related Articles

Latest news