പൂനെ: കേന്ദ്ര സര്‍ക്കാരില്‍നിന്നും പുതിയ ഓര്‍ഡറുകള്‍ ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് കൊവീഷീല്‍ഡ് കൊവിഡ് വാക്സിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് സിറം സിന്‍സ്റ്റിറ്റ്യൂട്ട്. നിലവില്‍ അഞ്ച് കോടിയിലധികം ഡോസ് വാക്സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗോഡൗണില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. ധാരണയുടെ അടിസ്ഥാനത്തില്‍ 20 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കഴിഞ്ഞ ആഴ്ച ബ്രസീലിലേയ്ക്ക് കയറ്റി അയച്ചിരുന്നു. അന്താരാഷ്ട്ര കയറ്റുമതിയ്ക്ക് തടസങ്ങള്‍ ഇല്ലെങ്കിലും കണക്കുകൂട്ടിയ വേഗത്തില്‍ വാക്സിന് ഓര്‍ഡര്‍ ലഭിയ്ക്കാത്ത പശ്ചാത്തലത്തിലാണ് കൊവിഷീല്‍ഡ് വാക്സിന്‍ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിയ്ക്കുന്നത്. അതേസമയം പിന്നോക്ക രാജ്യങ്ങളിലേയ്ക്കുള്ള കൊവാക്സ് പദ്ധതിയിലേയ്ക്ക് 110 കോടി ഡോസ് വാക്സിന്‍ കൂടി നല്‍കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ കരാര്‍ ഒപ്പിട്ടു.
ആസ്ട്രസെനകയും നോവാവാക്സും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് ഈ കരാറില്‍ ലഭ്യമാക്കുക.
മീഡിയ വിങ്സ് , പൂനെ