സംസ്ഥാനത്ത് കണ്ടെത്തിയിരിക്കുന്ന വൈറസ് കൂടുതല്‍ വ്യാപന ശേഷിയുള്ളത്, ചെറുപ്പക്കാര്‍ക്ക് കരുതല്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ആദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിമൂവായിരവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനേഴും കടന്നതോടെ രോഗവ്യാപനം കേരളത്തില്‍ ശക്തമായെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരണനിരക്ക് 0.4 ആയി കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ഭീതിവേണ്ടെന്നു ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി. എന്നാല്‍, വ്യാപനം പിടിച്ചുകെട്ടാന്‍ കൊവിഡ് മുന്‍കരുതലും മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം.

കൊവിഡ് ബാധയുടെ ഒന്നാം ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിന് പ്രതിദിന രോഗികളുടെ എണ്ണം 11735ല്‍ എത്തിയശേഷം ക്രമേണ കുറഞ്ഞുവരികയായിരുന്നു.അതാണ് രണ്ടാംഘട്ട വരവില്‍ ഇന്നലെ 13835 ആയത്. രണ്ടു ദിവസമായി നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം മുഴുവന്‍ പുറത്തു വരുമ്ബോള്‍ സംഖ്യ കുത്തനെ ഉയരാം.
ജനിതക മാറ്റം വന്ന വൈറസ് രോഗവ്യാപനത്തിന്റെ തോത് ഉയര്‍ത്തിയെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ജനുവരി നാലിനാണ് ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിദ്ധ്യം കേരളത്തില്‍ തിരിച്ചറിഞ്ഞത്. മാര്‍ച്ച്‌ 24 ആയപ്പോഴേക്കും പലരിലും ഈ വൈറസ് കണ്ടു. കടുത്ത നിയന്ത്രണവും ജാഗ്രതയും പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൂടുതല്‍ വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോഴത്തേതെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. പുതിയ സ്വഭാവം കൈവരിച്ച്‌ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതാണ് വൈറസിലുണ്ടാകുന്ന ജനിതക മാറ്റം. പുതിയ രീതിയിലാകുന്ന വൈറസുകള്‍ക്ക് സംഹാരശേഷി കൂടുതലാണ്. ഈ മാറ്റത്തെ സ്‌ട്രെയിന്‍ എന്ന് വിശേഷിപ്പിക്കും.

മീഡിയ വിങ്സ് :

spot_img

Related Articles

Latest news