റിയാദ് മലാസ് അൽമാസ് ഹോട്ടലിനോട് ചേർന്ന് മാണിക്കൽ സൂപ്പർമാർക്കറ്റ് നടത്തി വരുന്ന അബ്ദുൽ അസീസ് കോവിഡ് ബാധിച്ച് മരണപ്പെട്ടു. രണ്ടാഴ്ചയായി റിയാദ് ശുമേസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആലങ്കോട് സ്വദേശിയാണ്.
ഒടുവിൽ രണ്ടു മാസങ്ങൾക്ക് മുമ്പ് ദുബായ് വഴി നാട്ടിൽ നിന്ന് വന്നതാണ്. മൃതദേഹം റിയാദിൽ കബറടക്കും.

