ഒരിക്കൽ കോവിഡ് 19 വന്നവർക്ക് പിന്നീടുള്ള പത്ത് മാസത്തേക്ക് വീണ്ടും കൊറോണ വൈറസ് ബാധയുണ്ടാകാനുള്ളസാധ്യത കുറവാണെന്ന് പഠനം.
കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ 10 മാസം വരെ വൈറസിനെതിരെയുള്ള ആൻ്റി ബോഡികള് ഉണ്ടാകുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഈ വര്‍ഷം ഫെബ്രുവരിയിലും കോവിഡ് ബാധിച്ചവരിലാണ് പരിശോധന നടത്തിയത്.
ഇംഗ്ലണ്ടിലെ 2000ത്തോളം കെയര്‍ ഹോം ജീവനക്കാരെയാണ് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകർ പഠനത്തിന് വിധേയരാക്കിയത്. ഒരിക്കൽ കോവിഡ് ബാധിച്ച കെയർ ഹോം താമസക്കാർക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
ജീവനക്കാരുടെ കാര്യത്തിൽ ഇത് 60 ശതമാനം കുറവാണ്. മെഡിക്കൽ ജേണലായ ലാൻസറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. ഒരാൾക്ക് രണ്ടു തവണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഇത് അസാധ്യമല്ലെന്ന് പഠനം പറയുന്നുണ്ട്.
Media wings: