കെ.ഇ.ഇസ്മയിലിന് സസ്‌പെന്‍ഷന്‍; പി. രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി

മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്തു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. പി. രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി നടപടി.

അതേസമയം സംഭവത്തില്‍ കെ ഇ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു. കെ ഇ ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാനുള്ള തീരുമാനം.മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇസ്മയില്‍ നിലവില്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.

പി രാജുവിന്റെ മരണത്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനായി വെക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അതേസമയം പി രാജുവിന്റെ കുടുംബത്തിന്റെ പരാതികളില്‍ കഴമ്പുണ്ടെന്ന് കാണിക്കുന്ന പ്രതികരണമായിരുന്നു കെഇ ഇസ്മയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

spot_img

Related Articles

Latest news