താമരശ്ശേരി:സി.പി.ഐ (എം)പരപ്പൻപൊയിൽ ലോക്കൽ കമ്മിറ്റി അംഗവും, കരിങ്ങമണ്ണ ബ്രാഞ്ച് സെക്രട്ടറിയുമായ ചുടലമുക്ക് നവാസിനെ ഇന്നലെ രാത്രി 11രയോടെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ.
ചുടലമുക്കിലെ പ്രാദേശിക യൂത്ത് ലീഗ് നേതാവും കച്ചവടക്കാരനുമായ സൽമാനും കൂടെയുണ്ടായിരുന്ന ഷഫീഖുമാണ് കുത്തിയത്.ഇതിൽ ഷഫീഖ് ആണ് പിടിയിലായത്.ഇയാളാണ് നവാസിനെ കുത്താനായി നവാസിനെ പിടിച്ചു വെച്ചതെന്നാണ് പ്രഥമിക വിവരം. പ്രധാന പ്രതിയും പ്രാദേശിക യൂത്ത് ലീഗ് നേതാവുമായ സൽമാനും മറ്റൊരു ആശുപത്രിയിൽചികിത്സ തേടിയിട്ടുണ്ട്.
നാട്ടിലെയും പരിസരത്തെയും ഏതൊരു വിഷയത്തിലും ന്യായമായ ഇടപെടൽ നടത്തി പരിഹാരം കാണാൻ മുന്നിട്ടിറങ്ങിയിരുന്ന നവാസിനോടുള്ള കടുത്ത രാഷ്ട്രീയ വൈരാഗ്യവും പ്രതിയുടെ കടയുടെ മറവിൽ ലഹരി വില്പനയടക്കംപലതും തടസ്സപ്പെടുന്നതിലുള്ള വൈരാഗ്യവും അതോടൊപ്പം കഴിഞ്ഞ ലോക്ഡൗൺ സമയത്ത് കുറഞ്ഞ ദിവസം എവിടെയും സിലിണ്ടറുകൾ ഇല്ലാതിരുന്ന സമയത്ത് യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് അമിതവിലക്ക് വിൽക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ചോദ്യം ചെയ്യുകയും പിന്നീട് പോലിസ് എത്തി നൂറോളം സിലിണ്ടറുകൾ പിടികൂടുകയും ചെയ്തിരുന്നു.ഇതിന്റെ പിന്നിൽ നാട്ടുകാർക്കൊപ്പം നിന്ന് പ്രവർത്തിച്ചത് നവാസ് ആണെന്ന് ആരോപിച്ചായിരുന്നു അക്രമം.