തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ച് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു. ലോക് ഭവനു മുന്നില്‍ കോണ്‍ഗ്രസ് നടത്തുന്ന രാപ്പകല്‍ സമരവേദിയിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് അധ്യക്ഷനും ചേർന്ന് സ്വീകരിച്ചു.മൂന്നുതവണ എംഎല്‍എയായിരുന്ന അയിഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനം സിപിഎമ്മിന് വൻ തിരിച്ചടിയാണ്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് മെമ്പർഷിപ്പ് കൈമാറി.
കുറച്ച് കാലങ്ങളായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്.

