തമിഴ്‌നാട്ടിൽ സി പി ഐ (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ചെന്നൈ : തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി ഐ (എം) മത്സരിക്കുന്ന ആറ്‌ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിക്കുശേഷം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌. പൊളിറ്റ്‌ ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി സമ്പത്ത്‌, ടി കെ രംഗരാജൻ, എ സൗന്ദരരാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

  • കീഴ്‌ വേളൂർ (സംവരണം) – മുൻ എം എൽ എ കൂടിയായ നാഗൈമാലി
  • തിരുപ്പറങ്കുണ്ഡ്രം – എസ്‌ കെ പൊന്നുത്തായ്‌
  • കോവിൽപട്ടി – കെ ശ്രീനിവാസൻ
  • ഗന്ധർവകോട്ടൈ (സംവരണം) – എം ചിന്നദുരൈ
  • ആരുർ (സംവരണം) – എ കുമാർ
  • ദിണ്ഡുക്കൽ – എൻ പാണ്ഡി
spot_img

Related Articles

Latest news