കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ പിടിയിൽ. സി.പി.എം പ്രവർത്തകൻ ഷിനോസാണ് പിടിയിലായത്. കൊല്ലപ്പെട്ട മൻസൂറിന്‍റെ അയൽവാസിയാണ് ഇപ്പോൾ പിടിയിലായ ഷിനോസ്.
കൂത്തുപറമ്പ് പുല്ലൂക്കര മുക്കിൽ പീടികയിൽ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ യൂത്ത് ലീഗ് പ്രവർത്തകനായ പാറാൽ മൻസൂർ (22) ആണ് വെേട്ടറ്റു മരിച്ചത്.
വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന് ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ലീഗ് ആരോപിച്ചു.
മുഹ്സിൻ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്. മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്നപ്പോഴാണ് സഹോദരൻ മൻസൂറിന് വെട്ടേറ്റത്.
അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്