കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്ന പോസ്റ്റൽ വോട്ടുകളിൽ സിപിഎം നേതൃത്വത്തിൽ വ്യാപകമായ ക്രമക്കേട് നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കമീഷൻ ഈ കാര്യത്തിൽ സുതാര്യത ഉറപ്പു വരുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം , എത്ര പോൾ ചെയ്തു, എത്ര ശതമാനം, കമ്മിഷൻ സമാഹരിച്ചത്, സമാഹരിക്കാത്തത് ഇനം തിരിച്ചു സ്ഥാനാർഥികൾക്ക് നൽകണം. പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്യാൻ സിപിഎം പ്രത്യേക സംഘടന സംവിധാനം ഉണ്ടാക്കിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം സ്ഥാനാര്‍ഥികളെ അറിയിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.