സിപിഐഎം സംസ്ഥാന സമ്മേളനം : ഇന്ന് സംഘടനാ റിപ്പോർട്ടിന് അംഗീകാരം നൽകും

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും. റിപ്പോർട്ടിൽ സംസ്ഥാന കമ്മിറ്റിയിൽ ഇന്നും ചർച്ച തുടരും. സർക്കാരിൻറെ ഭാവി പ്രവർത്തന രേഖയും റിപ്പോർട്ടിനൊപ്പമുണ്ട്.

കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ടിന് രണ്ട് ഭാഗങ്ങളാണുള്ളത്.സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. വിഭാഗീയത അവസാനിച്ചെങ്കിലും പരിഹരിക്കേണ്ട സംഘടനാ പ്രശ്‌നങ്ങള്‍ ബാക്കിയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചിട്ടും ചില ജില്ലകളില്‍ പ്രശ്നങ്ങള്‍ അവശേഷിക്കുന്നു എന്ന നിര്‍ണായക വിലയിരുത്തലോടെയാണ് കരട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പ്രശ്നങ്ങള്‍ അവശേഷിക്കുന്നത് എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയിട്ടുള്ളത്.

രണ്ട് ഭാഗങ്ങളാണ് കരട് റിപ്പോര്‍ട്ടിനുള്ളത്. കഴിഞ്ഞ 4 വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്നതാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖയുടെ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നാരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ചര്‍ച്ചയ്ക്ക് ശേഷം സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ എറണാകുളത്താണ് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തില്‍ മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഉള്‍പ്പെടെ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

spot_img

Related Articles

Latest news