വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം കൊലപാതകം; കൊടുംക്രൂരത ചെയ്തത് അമ്മ, കാരണം പിതൃത്വത്തിലെ സംശയം

ചിറ്റൂർ: കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ വീണ് സഹോദരങ്ങളായ കുഞ്ഞുങ്ങള്‍ മരിച്ച സംഭവം കൊലപാതകം. വടകരപ്പതി മണല്‍കാട് ജോണ്‍ കുമാർ- നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരാണ് മരിച്ചത്.മക്കളെ കൊലപ്പെടുത്തിയതാണെന്ന് മാതാവ് നിവേദ്യ പൊലീസിനോട് കുറ്റസമ്മതം നടത്തി. നിവേദ്യ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

വടകരപ്പതി മേനോൻപാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ജോണ്‍ കുമാറും കുടുംബവും. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ജോണ്‍ കുമാർ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. കുട്ടികളെ കാണാനില്ലെന്ന് നിവേദ്യ അയല്‍വാസിയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

നിവേദ്യയാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് തന്നോട് സമ്മതിച്ചതായി ജോണ്‍ കുമാറിന്റെ അമ്മാവൻ സെല്‍വം പറഞ്ഞു. നിവേദ്യയെ മാറ്റിനിർത്തി ഇക്കാര്യം ചോദിച്ചപ്പോഴാണ് കൊന്നത് താൻതന്നെയാണെന്ന് സമ്മതിച്ചത്. ആദ്യം തുറന്ന് പറഞ്ഞില്ലെങ്കിലും കൂടുതല്‍ ചോദിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. കുട്ടികളുടെ പിതൃത്വത്തെക്കുറിച്ചുള്ള സംശയമാണ് കാരണമായി പറഞ്ഞത്. കുട്ടികള്‍ മരിച്ചാല്‍ പിന്നെ ആരും പിതൃത്വത്തെക്കുറിച്ച്‌ ചോദിക്കില്ലെന്നും അതുകൊണ്ടാണ് കൊന്നതെന്നുമാണ് നിവേദ്യ പറഞ്ഞതെന്ന് സെല്‍വം വെളിപ്പെടുത്തി.

spot_img

Related Articles

Latest news