കേസന്വേഷണങ്ങളിൽ നിർണ്ണായക പങ്ക്; എട്ട് വർഷത്തെ സേവനത്തിന് ശേഷം റൂണിയ്ക്ക് ഇനി വിശ്രമജീവിതം.

കൊച്ചി: എട്ട് വർഷത്തെ സേവനത്തിന് ശേഷം റൂണിയ്ക്ക് ഇനി വിശ്രമജീവിതം. എറണാകുളം റൂറൽ ജില്ലയിൽ നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായി പോലീസിനൊപ്പമുണ്ടായ നായയാണ് റൂണി. സെനോരയെന്നതാണ് ഔദ്യോഗിക നാമം.

2014 ൽ ആണ് റൂണി റൂറൽ ജില്ലയുടെ കെ 9 സ്ക്വാഡിൽ ചേരുന്നത്. ഒരു വർഷത്തെ കേരള പോലീസ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം സജീവമായി. മോഷണം, കൊലപാതകം, ആളുകളെ കാണാതാവുന്നത് തുടങ്ങിയ കേസുകളിലെ സഹായിയായി. ട്രാക്കർ ഡോഗ് വിഭാഗത്തിലായിരുന്നു സേവനം. കൂത്താട്ടുകുളം സ്റ്റേഷൻ പരിധിയിൽ കാണാതായ ഒരാളെ കണ്ടെത്താൻ നിർണ്ണായക പങ്കുവഹിച്ചത് റോണിയാണ്.

ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട റൂണിക്ക് ഒമ്പതു വയസുണ്ട്. സബ് ഇൻസ്പെക്ടർ സാബു പോൾ സല്യൂട്ട് സ്വീകരിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ച് നായകളും സല്യൂട്ട് ചെയ്തു. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ തൃശൂരിലേക്ക് കൊണ്ടുപോയി. ഇനി കേരള പോലീസ് അക്കാദമയിലെ ‘ഓൾഡ് ഏജ് ഹോം’ ആയ വിശ്രാന്തിയിൽ വിശ്രമജീവിതം.

സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി പി ഹേമന്ദ്, ഒ ബി സിമിൽ, കെ എസ് അഭിജിത്ത് തുടങ്ങിയവരായിരുന്നു പരിശീലകർ.

spot_img

Related Articles

Latest news