കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക മൊഴി: കാറിലുണ്ടായിരുന്നത് മൂന്നര കോടി

തെരഞ്ഞെടുപ്പാവശ്യത്തിനായി ബി.ജെ.പി കൊണ്ടുപോയ കള്ളപ്പണം തട്ടിയെടുത്ത സംഭവത്തില്‍ നിര്‍ണായക മൊഴി. കാറിലുണ്ടായിരുന്നത് മൂന്നര കോടിയെന്ന് പണം നല്‍കിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കി. അതേ സമയം കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ധര്‍മ്മരാജന്‍ ആദ്യം പൊലീസിന് പരാതി നല്‍കിയത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പോലീസിന്റെ പിടിയിലായതോടെ 25 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി.

ഏകദേശം 50 ലക്ഷത്തിലധികം രൂപ പൊലീസ് വീണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് 3 കോടി രൂപ കാറിലുണ്ടായിരുന്നെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകനും പരാതിക്കാരനുമായ ധര്‍മ്മരാജന്‍ പോലീസില്‍ മൊഴി നല്‍കിയത്. കാറിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചത്.

കാറിന്റെ ഡ്രൈവര്‍ ഷംജീറിന് ഇക്കാര്യം അറിയില്ലെന്നും മൊഴിയില്‍ പറയുന്നു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കൂടി പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍ ഇരിട്ടി സ്വദേശി അബ്ദുള്‍ റഹീം ആണ് പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 13 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു ഏപ്രില്‍ 3-ാം തീയതിയാണ് തെരഞ്ഞെടുപ്പിനായി ബി.ജെ.പി കൊണ്ടു പോയ കള്ളപണം കൊടകരയില്‍ വച്ച്‌ ഒരു സംഘം തട്ടിയെടുത്തത്.

spot_img

Related Articles

Latest news