ഏറ്റവും വലിയ പായക്കപ്പലിൽ ഖത്തറിലേക്ക് പുറപ്പെടാനൊരുങ്ങി ക്രൊയേഷ്യൻ ആരാധകർ

വേറിട്ട വഴികളിലൂടെ ലോകകപ്പ് വേദിയിലെത്താൻ ശ്രമിക്കുന്ന ആരാധകർ ഒരുപാടുണ്ട്. ക്രൊയേഷ്യയിൽനിന്ന് ഒരു സംഘം ആരാധകർ ഇത്തവണ ഖത്തറിലെത്തുന്നത് പായക്കപ്പലിലാണ്. ലോകത്തെ ഏറ്റവും വലിയ സ്‌ക്വയർ റിഗ് പായക്കപ്പലായ ഗോൾഡൺ ഹൊറൈസണിലാണ് ആരാധകർ ഖത്തറിലെത്തുക.

ലോകകപ്പ് കാലം ഫുട്‌ബോൾ കരുത്തിന്റെ മാറ്റുരയ്ക്കൽ മാത്രമല്ല, സാംസ്‌കാരിക വിനിമയത്തിനുള്ള അവസരം കൂടിയാണ്. ഈ സാധ്യതകൾ മുന്നിൽക്കണ്ടാണ് ക്രൊയേഷ്യയിൽ നിന്നുള്ള ഒരു സംഘം ആരാധകർ പായക്കപ്പലിൽ കളികാണാൻ ഖത്തറിലെത്തുന്നത്. ലോകകത്തെ തന്നെ ഏറ്റവും വലിയ സ്‌ക്വയർ റിഗ് പായക്കപ്പലായ ഗോൾഡൺ ഹൊറൈസൺ കിക്കോഫിന് മുമ്പ് ദോഹ തീരത്തണിയും.

കളി കഴിയും വരെ ഇവിടെ നങ്കൂരമിടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഗോൾഡൺ ഹൊറൈസണിനെ കാണാനും അടുത്തറിയാനുമുള്ള അവസരം കൂടിയാകും ഇത്. ക്രൊയേഷ്യൻ പൈതൃകവും ടൂറിസവും ലോകത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഖത്തറിന്റെ ഫത്താഹ് അൽ ഖൈർ പായ്‌വഞ്ചിയുടെ യൂറോപ്യൻയാത്രയിൽ നിന്നാണ് ഇത്തരമൊരു ആശയം ഉദിച്ചതെന്ന് ക്രൊയേഷ്യൻ ബിസിനസ് കൗൺസിൽ പറയുന്നു. നിലവിലെ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യ ഖത്തറിലും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്.

spot_img

Related Articles

Latest news