താമരശ്ശേരി: പുതുപ്പടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ കൂടി നിൽക്കുന്നത്.
കോവിഡ് ടെസ്റ്റ് നടത്താൻ എത്തിയവരും, വാക്സിൻ സ്വീകരിക്കാൻ എത്തിയവരും, ചികിത്സക്കായി എത്തിയവരുമാണ് കൂട്ടം കൂടി നിൽക്കുന്നവർ.
കോവിഡ് വ്യാപന ഭീതി മൂലം നിയന്ത്രണങ്ങൾ കർശനമാക്കിയ അവസരത്തിലാണ് PHC ക്ക് മുന്നിൽ തന്നെ ഇത്തരം ആൾക്കൂട്ടം, ഇവരിൽ ഭൂരിഭാഗവും കോവിഡ് പരിശോധനക്കായി എത്തിയവരാണ്, എന്നിട്ടും സാമൂഹിക അകലം പോലും പാലിക്കപ്പെടുന്നില്ല എന്നാണ് ദൃശ്യത്തിൽ നിന്നും മനസ്സിലാവുന്നത്.