മൃഗങ്ങളെ അനാവശ്യമായി വേദനിപ്പിക്കണ്ട, പിടി വീഴും.

ന്യൂഡൽഹി : അടുത്ത കാലത്തു മൃഗങ്ങളോടുള്ള ചില ക്രൂരതകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. അങ്ങനെ ഒരു പരാതി ലഭിച്ചാൽ തന്നെ 10 മുതൽ 50 രൂപ വരെയുള്ള പിഴകൾ ഒടുക്കി രക്ഷപ്പെടാം.

ഇനി മുതൽ അത് നടക്കില്ല. PCA 1960 ൽ കാര്യമായ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ആലോചിക്കുന്നത്. അനാവശ്യമായി മൃഗങ്ങളെ വേദനിപ്പിക്കുക, മര്ദിക്കുക, വധിക്കുക തുടങ്ങി കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ചു പിഴയും തടവും ലഭിക്കാം .750 രൂപ മുതൽ 75000 രൂപ വരെ പിഴയോ 5 വര്ഷം വരെ തടവോ ഇവ രണ്ടുമോ ചേർത്ത് അനുഭവിക്കേണ്ടി വരും നിയമം നടപ്പിലായാൽ .

spot_img

Related Articles

Latest news