കുഞ്ഞുങ്ങളെ മുറിയില്‍ പട്ടിണിക്കിട്ട്​ ക്രൂരത

മമ്പാട് (മലപ്പുറം): കുഞ്ഞുങ്ങളെ മുറിയില്‍ പട്ടിണിക്കിട്ട്​ ക്രൂരത. ആറും മൂന്നും വയസ്സുള്ള കുട്ടികളെയാണ്​ മുറിയില്‍ പൂട്ടിയ നിലയില്‍ കണ്ടെത്തിയത്​. സംഭവത്തില്‍ രക്ഷകര്‍ത്താക്കളായ തമിഴ്​നാട്​ സ്വദേശികളെ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

വിരുതാസലം സ്വദേശികളായ തങ്കരാജ്, സഹോദരി മാരിയമ്മ എന്നിവരാണ്​ കസ്റ്റഡിയിലായത്​. തങ്കരാജിന്‍റെ ഭാര്യ മഹേശ്വരി നേരത്തെ മരണമടഞ്ഞിരുന്നു. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയാണ്​ കുട്ടികളെ പൂട്ടിയിട്ടിരിക്കുന്ന വിവരം പുറത്തറിയിച്ചത്​.

അവശരായ കുട്ടികള്‍ക്ക്​ കണ്ണ് തുറക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. നിലമ്പൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്​. കുട്ടികളെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളവും ബിസ്കറ്റും മറ്റും നല്‍കിയതോടെയാണ് കുട്ടികളുടെ നില അല്‍പം മെച്ചപ്പെട്ടത്. ദമ്പതികളെ വിശദമായി ചോദ്യം ചെയ്യണമെന്ന്​ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മീഡിയ വിങ്സ് , മലപ്പുറം

spot_img

Related Articles

Latest news