സി എസ് സുജാത മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം ; അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി സതീദേവി വനിതാ കമീഷന്‍ അധ്യക്ഷയായതിനെ തുടര്‍ന്നാണ് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്.

നിലവില്‍ സംസ്ഥാന ട്രഷറര്‍ ആയിരുന്നു മുന്‍ എംപി കൂടിയായ സി എസ് സുജാത. ട്രഷറര്‍ സ്ഥാനത്തേക്ക് ഇ പത്മാവതിയെയും (കാസര്‍കോട്) തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സൂസന്‍ കോടി തുടരും.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആര്‍ ബിന്ദു എന്നിവരും പങ്കെടുത്തു.

spot_img

Related Articles

Latest news