കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കാസര്‍കോട് ചിറ്റാരിക്കലില്‍ ആണ് സംഭവം. കടുമേനി സ്വദേശി ആന്റോ ചാക്കോച്ചന്റെ (28) പേരിലാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.
പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഒരു മാസമായി ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഒരുവര്‍ഷം മുമ്പാണ് പതിനാലുകാരിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കാല്‍ പൊലീസ് ആന്റോയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.
അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. റിമാന്‍ഡിലായിരുന്ന ആന്റോ ആറുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങി. ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജൂലായ് 13ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.