സാംസ്കാരിക കേന്ദ്രങ്ങൾ ആശ്വാസ കേന്ദ്രങ്ങളാകണം; ശിഹാബ് പൂക്കോട്ടൂർ

കാരശ്ശേരി: സാംസ്കാരിക കേന്ദ്രങ്ങൾ ആശ്വാസ കേന്ദ്രങ്ങളാകണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ.തണൽ സാംസ്കാരിക കേന്ദത്തിന്റെയും, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കാരശ്ശേരി ഏരിയാ ഓഫീസിൻ്റെയും ഉദ്ഘാടനം നോർത്ത് കാരശ്ശേരിയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏരിയ പ്രസിഡണ്ട് എം.അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി മുഖ്യാതിഥി ആയിരുന്നു. ടി ടി ഉമ്മർ മാസ്റ്റർ സ്മാരക ഹാൾ സമർപ്പണം അദ്ദേഹത്തിന്റെ വിധവ എൻ സി റുഖിയ നീരിലാക്കൽ നിർവ്വഹിച്ചു. ലൈബ്രററി ഉദ്ഘാടനം വാർഡ് മെമ്പർ ഷാഹിന ടീച്ചർ നിർവ്വഹിച്ചു.ഇ.എൻ നസീറ, മജീദ് കിളിക്കോട്ട്, ജാസിം തോട്ടത്തിൽ, ഷാമിൽ അക്രം, നസീം എപി, പി കെ അബ്ദുൽ റഷീദ്, മുഹമ്മദ്‌ ശാമിൽ പി, എന്നിവർ സംസാരിച്ചു. സന്നദ്ധ സേവനരംഗത്ത് സജീവ സാന്നിധ്യമായ, എം ബി നസീറിനെ യോഗം ആദരിച്ചു.
പി കെ ശംസുദ്ദീൻ സ്വാഗതവും എം സി സുബ്ഹാൻ ബാബു സമാപനവും നിർവ്വഹിച്ചു.

spot_img

Related Articles

Latest news