മാഹിയിൽ കർഫ്യൂ [144] പ്രഖ്യാപിച്ചു

മയ്യഴി: കോവിഡ്- 19 രണ്ടാം ഘട്ടം വ്യാപനത്തെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി മാഹി മേഖലയിൽ 144 പ്രഖ്യാപിച്ചു കൊണ്ട് മാഹി അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ ഉത്തരവിറക്കി.

മാഹിയിലും സമീപജില്ല കളിലും കോവിഡ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

മാസ്ക്ക് ധരിക്കുന്നതുൾപ്പെടെ കോവിഡ്- 19 പ്രോട്ടോക്കാൾ പാലിക്കണമെന്നും, സാമൂഹിക, രാഷ്ട്രീയ, മത പരമായ സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 60 പേർ മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ആരാധനാലയങ്ങളിലും പൊതു ആരാധനാ സമയം രാത്രി 10:00 വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.

spot_img

Related Articles

Latest news