ബം​ഗ​ളൂ​രു​വി​ല്‍ നി​രോ​ധ​നാ​ജ്ഞ; ജിം​നേ​ഷ്യ​വും നീ​ന്ത​ല്‍​ക്കു​ള​വും അ​ട​ച്ചിടും

ബം​ഗ​ളൂ​രു: കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ നി​രോ​ധ​നാ​ജ്ഞ. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നീ​ന്ത​ല്‍​ക്കു​ളം, ജിം​നേ​ഷ്യം, പാ​ര്‍​ട്ടി ഹാ​ളു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു.

റാ​ലി​ക​ള്‍, പൊ​തു​ജ​നം ത​ടി​ച്ചു​കൂ​ടു​ന്ന മ​റ്റു പ​രി​പാ​ടി​ക​ള്‍, കൂ​ട്ട പ്രാ​ര്‍​ഥ​ന എ​ന്നി​വ​യ്ക്കും വി​ല​ക്കു​ണ്ട്. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ല്ലാ​വ​രും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് ബം​ഗ​ളൂ​രു പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കമാല്‍ പന്ത് ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ക​ര്‍​ണാ​ട​ക​യി​ല്‍ 6,976 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

spot_img

Related Articles

Latest news