സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

നടൻ ദിലീപിനെതിരായ വധ ഗൂഢാലോചനക്കേസിൽ സ്വകാര്യ സൈബർ വിദഗ്ധൻ സായി ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും, അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ആവശ്യം.

അന്വേഷണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നതായും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. വധ ഗൂഢാലോചനക്കേസിൽ തെളിവുകളായേക്കാവുന്ന നിർണ്ണായക വിവരങ്ങൾ ദിലീപിന്റെ ഫോണിൽ നിന്നും നീക്കം ചെയ്തത് സായി ശങ്കറിന്റെ സഹായത്തോടെയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യാൻ രണ്ടാം തവണയും അന്വേഷണ സംഘംനോട്ടീസ് നൽകിയതിനു.

ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനായുള്ള നീക്കം. അതേസമയം കേസിൽ പൊലീസ് പീഡനമാരോപിച്ച് സായ് ശങ്കർ നൽകിയ മറ്റൊരു ഹർജിയും സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

spot_img

Related Articles

Latest news