മൂന്നിയൂർ :ചുഴലി നവയുഗ ലൈബ്രറിയുടെ യുവത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധ വൽക്കരണം സംഘടിപ്പിച്ചു. ചുഴലി ഐ. ടെക്ക് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നവയുഗ ലൈബ്രറി പ്രസിഡന്റ് കെ. കമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം സൈബർ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. എം. ഷാഫി പന്ത്രാല ക്ളാസ് എടുത്തു. എൽ. സി. ഡി പ്രൊജെക്റ്ററിന്റെ സഹായത്തോടെ നടന്ന ക്ളാസിലെ ജന പങ്കാളിത്തം ശ്രദ്ധേയമായി.
കുന്നത്ത് പറമ്പ് എ. എം. എൽ. പി. സ്കൂൾ പി. ടി. എ. പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽ പാറ, ചുഴലി കാസ്ക് പ്രസിഡന്റ് കെ. അഷ്റഫ് ഹാജി, ഐ. ടെക്ക് അഡ്മിനിസ്ട്രെറ്റർ ഷരീഫ് മാസ്റ്റർ ചുഴലി, നവയുഗ രക്ഷാധികാരി കെ. സിദ്ധീഖ്, കെ. മുഹമ്മദ് ഹാജി, ചെറീത്, വി. പി. ബാവ നവയുഗ സെക്രട്ടറി കെ. ഹൈദ്രോസ് ചുഴലി തുടങ്ങിയവർ സന്നിഹിതരായി.
നവയുഗ ഭരണ സമിതി അംഗം പി. ശിഹാബുദ്ധീൻ ചുഴലി സ്വാഗതവും, നവയുഗ പി. എസ്. സി. ട്രെയിനിങ് കോ – ഓർഡിനേറ്റർ പി. ടി. നസീമ ടീച്ചർ നന്ദിയും പറഞ്ഞു.