ആന്ധ്രാ തീരത്ത് ചക്രവാത ചുഴി; സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്.ആന്ധ്ര തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴയ്ക്കു കാരണം. ഇടുക്കി ജില്ലയില്‍ ചൊവാഴ്ചയും ബുധനാഴ്ച കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news