തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്.
റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 മീറ്റര്‍ വരെ ഉയരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ അതിശക്തമായ മഴയ്ക്കും ആഗസ്റ്റ് 13 മുതല്‍ 17 വരെ ശക്തമായ മഴയ്ക്കുമാണ് സാധ്യതയുള്ളത്.
ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് മഞ്ഞ ജാഗ്രത പ്രവചിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പില്ല. തൃശൂര്‍, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് ജാഗ്രതയാണ്. മറ്റെല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രതയും.