മലയാള ഭാഷയുടേയും സംസ്‌കാരത്തിന്റേയും വളര്‍ച്ചക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പ്രൊഫ. എം ലീലാവതി, പ്രൊഫ.എം.കെ സാനു, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സദനം കൃഷ്ണന്‍കുട്ടി എന്നിവര്‍ക്ക് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ പരമോന്നത ബിരുദമായ ഡി.ലിറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല നിര്‍വാഹക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചേര്‍ന്ന പൊതുസഭ തീരുമാനം കൈക്കൊണ്ടത്.
സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ഡി.ലിറ്റ് ബിരുദം നല്‍കുക.