റിയാദ്: ചിക്കൻ പോക്സ് ബാധിച്ച് വിശ്രമത്തിലായിരുന്ന പ്രവാസിയെ സൗദി ദമാമിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ സ്വദേശിയായ റിജോ മത്തായിയാണ് മരിച്ചത്.താമസിക്കുന്ന മുറിയില്‍ ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അല്‍കോബാർ തുഖ്ബയിലെ റൂമില്‍ ഒറ്റയ്ക്ക് താമസിച്ചുവന്ന റിജോ ദിവസങ്ങള്‍ക്ക് മുമ്പ് ചിക്കൻ പോക്സ് ബാധിച്ച് അവധിയിലായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പതിനഞ്ച് വർഷമായി സൗദിയില്‍ പ്രവാസ ജീവിതം നയിച്ചുവരികയാണ്. മൃതദേഹം ദമ്മാം സെൻട്രല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കെഎംസിസി വെല്‍ഫയർ വിഭാഗം ഭാരവാഹി ഹുസൈൻ ഹംസ നിലമ്പൂരിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.