ഗവർണറുടെ നടപടിയിൽ ദമാം മീഡിയ ഫോറം പ്രതിഷേധിച്ചു

ദമാം :കേരള ഗവർണറുടെ വാർത്താസമ്മേളനത്തിൽ നിന്നും കൈരളി, മീഡിയ വൺ സംഘത്തെ ഇറക്കിവിട്ടത് ജനാധിപത്യ വിരുദ്ധവും ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് സഊദി ദമാമിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂടായ്‌മയായ ദമാം മീഡിയ ഫോറം പ്രസ്താവനയിൽ പറഞ്ഞു

വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ നേരത്തെ ഔദ്യോഗിക അനുമതി നൽകിയിരുന്നു ,ഇതിന് ശേഷമാണ് ശേഷമാണ് കൈരളി, മീഡിയ വൺ സംഘത്തെ വാർത്താ സമ്മേളന ഹാളിൽ നിന്നും ഇറക്കിവിട്ടത്. ജയ്‌ഹിന്ദ്‌ ടി വിക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. ഇത് ബോധപൂർവ്വം മാധ്യമങ്ങളെ അപമാനിക്കാനും ഒപ്പം ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനെതിരെയുള്ള സമീപനമാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് ദമാം മീഡിയ ഫോറം പ്രസ്താവനയിൽ പറഞ്ഞു.

ഒരു ഭരണ ഘടന സ്ഥാപനത്തിന്റെ തലവനായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തനിക്ക് ഇഷ്ടമില്ലാത്ത മാധ്യമങ്ങളെ അപമാനിക്കുകയും വിലക്കുകയും ചെയ്യുന്ന നടപടി ജനാധിപത്യത വ്യവസ്ഥയോടുള്ള വെല്ലുവിളി കൂടിയാണ്. ഭരണഘടന നല്കുന്ന അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ഇല്ലാതാക്കാൻ ഗവർണർക്ക് അധികാരം നല്കിയിട്ടില്ല. നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം. അത് ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് കേരളത്തിലെ ജനങ്ങളുടെ പ്രതീകരണത്തിൽ നിന്നും ഗവർണർ ഉൾക്കൊള്ളണം. വിമർശനത്തോട് കടുത്ത അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധ നിലപാടും ഗവർണർ അവസാനിപ്പിക്കണമെന്ന് ദമാം മീഡിയ ഫോറം പ്രസിഡന്റ് മുജീബ് കളത്തിൽ, ജന: സെക്രട്ടറി സുബൈർ ഉദിനൂർ, ട്രഷറർ നൗശാദ് ഇരിക്കൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news