തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് ലഭ്യമാകില്ല

റിസര്‍വ്വ് ചെയ്തവരുടെ സീറ്റ് പകല്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്തവര്‍ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് സംവിധാനം നിര്‍ത്തി.തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് ലഭ്യമാകില്ല.

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലാണ് സംവിധാനം നിര്‍ത്തിയത്. തിരുവനന്തപുരത്തേക്കുള്ള തീവണ്ടികളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് സംവിധാനം തുടരും. കോവിഡ് ലോക്ക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനില്‍ നിന്നുള്ള തീവണ്ടികളില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടില്ല..

എന്നാല്‍ തിരുവനന്തപുരത്ത് നിന്നുള്ള പകല്‍ തീവണ്ടികളില്‍ ഡി-റിസര്‍വ്ഡ് സംവരണ കോച്ചുകളില്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ സാധിക്കും.

ഡി-റിസര്‍വ്ഡ് സംവരണ കോച്ചുകളുള്ള ട്രെയിനുകള്‍

തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയില്‍ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരു. മലബാര്‍ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂര്‍-യശ്വന്ത്പുര്‍ (16528), ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോര്‍ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525).

spot_img

Related Articles

Latest news