സംസാരിച്ച് തീര്‍ക്കാമെന്ന് ഡിസിസി
നടന് ജോജു ജോര്‍ജിനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തതിനു പിന്നാലെ ഒത്തുതീര്‍പ്പിന് ശ്രമവുമായി നേതൃത്വം. ജോജുവിന്റെ സുഹൃത്തുക്കളുമായി സംസാരിച്ചുവെന്നും പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു.
നേതാക്കളുടെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം. ദീര്‍ഘനേരം ഗതാഗതം തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തെ ചോദ്യം ചെയ്തതിനാണ് ജോജു ജോര്‍ജ് ആക്രമിക്കപ്പെട്ടത്.