മൂന്ന് ദിവസം മുമ്പ് കാണാതായ പ്ലസ്‌വണ്‍ വിദ്യാ‌ര്‍ത്ഥിനിയുടെ മൃതദേഹം കുളത്തില്‍; രണ്ട് യുവാക്കളും മരിച്ചനിലയില്‍

തിരുപ്പൂർ: മൂന്ന് ദിവസം മുമ്പ് കാണാതായ വിദ്യാർത്ഥിനിയേയും രണ്ട് യുവാക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ്‌വണ്‍ വിദ്യാർത്ഥിനിയായ ദർശന (17), സുഹൃത്തുക്കളായ മാരിമുത്തു (20), ചെന്നൈ സ്വദേശി ആകാശ് (20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ദർശനയെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മാനുപ്പട്ടിയില്‍ കൃഷിയിടത്തോട് ചേർന്നുള്ള കുളത്തില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചതോടെ മരിച്ചവരില്‍ ഒരാള്‍ കാണാതായ പെണ്‍കുട്ടിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഡിസംബർ പതിനെട്ടിനായിരുന്നു പെണ്‍കുട്ടിയുടെ ജന്മദിനം. അയല്‍വാസികള്‍ക്ക് കേക്ക് കൊടുക്കാനെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്.

മാസങ്ങള്‍ക്ക് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് ആകാശും പെണ്‍കുട്ടിയും പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് സൂചന. അയല്‍വാസിയും സുഹൃത്തുമായ മാരിമുത്തുവിന് ആകാശുമായുള്ള അവളുടെ സൗഹൃദത്തെക്കുറിച്ച്‌ അറിയാമായിരുന്നു.

മൂവർ സംഘം പിറന്നാളാഘോഷിക്കാനായി ഒരു ഇരുചക്രവാഹനത്തില്‍ പോകുകയായിരുന്നു. ഇതിനിടയില്‍ വളവില്‍ വച്ച്‌ ഇരുമ്പ് പൈപ്പ് ലൈനില്‍ തട്ടി ഇരുചക്രവാഹനവും മൂന്നുപേരും കുളത്തിലേക്ക് വീഴുകയായിരുന്നു. ഫോണും ഓഫായി. ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ മാതാപിതാക്കള്‍, മകളെ കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

spot_img

Related Articles

Latest news