റിയാദ്: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി.
തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻവശത്ത് താമസിക്കുന്ന സ്രമ്പിക്കൽ (തണൽ) മുസ്തഫയാണ് (46) സൗദി അറേബ്യയിലെ തായിഫിന് സമീപം ളുൽമിൽ അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
പരേതരായ സ്രാമ്പിക്കൽ ഇമ്പിച്ചാലി – ആച്ചുമ്മ ദമ്പതികളുടെ മകനാണ്.
സഹോദരിമാർ: റുബീന, ഹൈറുന്നിസ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സദ് വ (സൗദി അറേബ്യ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ) ഭാരവാഹികൾ അറിയിച്ചു.