കോഴിക്കോട്:അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.കോഴിക്കോട് ഫറോഖ് സ്വദേശി മൃദുല്‍ ആണ് മരിച്ചത്.14 വയസായിരുന്നു.ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.
കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ജൂണ്‍ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചത്.
കേരളത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുല്‍.